പയ്യന്നൂര്‍: മൂന്നംഗസംഘം അര്‍ധരാത്രിയില്‍ മാരകായുധങ്ങളുമായി എത്തി കാര്‍ കത്തിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം ആവണീശ്വരത്തെ ആര്. രതീഷ് കുമാറിന്റെ പരാതിയിൽ കാങ്കോല്‍ പപ്പാരട്ടയിലെ ശിഹാബ്, സൈഫാലി, മനു എന്നിവര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് പെരളം കൂവേരിയിലെ പരാതിക്കാരന് താമസിക്കുന്ന ഓര്‍ക്കിഡ് ഫര്‍ണിച്ചര്‍ കമ്പനിയുടെ ഓഫീസ് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിച്ചത്.
മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കാറിനു തീയിടുകയായിരുന്നുവെന്നാണു പരാതി.
അക്രമങ്ങള്‍ക്കു നേതൃത്വം കൊടുത്ത ശിഹാബിന്റെ കൂടെ കഴിഞ്ഞിരുന്ന യുവതി പരാതിക്കാരന്റെ കൂടെ താമസിക്കുന്നതിലുള്ള വിരോധമാണ് വധഭീഷണിക്കും അക്രമത്തിനും കാരണമെന്നു പരാതിയിൽ പറുന്നുണ്ട് . കാർ കത്തിച്ചതിനെത്തുടർന്ന് ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.