പയ്യന്നൂര്‍: രജനികാന്ത് സിനിമ ജയിലർ കാണാനെത്തിയ യുവാവ് ഒടുവിൽ യുവതിയുടെ കാരുണ്യത്താൽ ജയിലാകാതെ രക്ഷപ്പെട്ടു.
നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിട്ടും തന്നോടു മോശമായി പെരുമാറിയ രാമന്തളിയിലെ നാല്പ്പത്തൊമ്പതുകാരനോടു യുവതി ക്ഷമിക്കുകയായിരുന്നു. തിയേറ്ററിന്റെ അകത്തുവച്ചു യാവാവിന്റെ ‘കയ്യിലിരുപ്പ്’ മോശമായപ്പോളാണ് യുവതി പ്രതകരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ ജയിലര്‍ സനിമ കാണാന്‍ സുഹൃത്തുക്കളായ മൂന്നുവനിതകളോടൊപ്പമെത്തിയ യുവതിയാണ് യുവാവിന്റെ കയ്യിലിരിപ്പ് കണ്ട് പ്രതികരിച്ചത്.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്തന്നെയായിരുന്നു സംഭവം. യുവതി പുറത്തിറങ്ങി തിയേറ്റര്‍ നടത്തിപ്പുകാരോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അപകടം മണത്തതോടെ രക്ഷപ്പെടാനായി ഓടിയ യുവാവിനെ റോഡിലെത്താനായപ്പോഴേക്കും പിന്തുടര്ന്നെത്തിയവര് പിടികൂടി തിയേറ്ററിലെത്തിച്ച് തടഞ്ഞുവെച്ചു.
അപ്പോഴേക്കുമെത്തിയ പോലീസിന് യുവാവിനെ കൈമാറിയെങ്കിലും ഇയാളുടെ ഭാര്യയേയും മക്കളേയുമോര്‍ത്ത് യുവതി പിന്‍വാങ്ങിയതിനാലാണ് ജയിലിലാകാതെ രക്ഷപ്പെട്ടത്.
ഒടുവില്‍ പൊതുസ്ഥലത്ത് ലൈംഗീകചേഷ്ഠ കാണിച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.