പയ്യന്നൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. പയ്യന്നൂര്‍ നഗരത്തിനടുത്ത് താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ച സംഭവത്തിലാണു പോലീസ് കേസെടുത്തത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പെണ്‍കുട്ടിയെ കൗമാരക്കാരൻ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണു പരാതി. വയറുവേദനയെ തുടര്‍ന്നു ബന്ധുക്കള്‍ കാരണമന്വേഷിച്ചപ്പോഴാണു വിദ്യാര്‍ഥിനി വിവരം പറഞ്ഞത്. ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം വിദ്യാര്‍ഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ഇന്നു ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.