പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
79,452 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു നിലകളിലായാണ് പുതിയ കെട്ടിടം. ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഇസിജി, ജീവിതശൈലീരോഗ ക്ലിനിക്ക്, ഡിജിറ്റല്‍ എക്സ്-റേ, സി ടി സ്കാന്‍, കുട്ടികളുടെ ഐ സി യു, മെഡിക്കല്‍ ഐ സി യു, ഓപ്പറേഷന് തീയേറ്ററുകള്‍, പുനരധിവാസ കേന്ദ്രം, ആധുനിക ലബോറട്ടറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ കെട്ടിടത്തിന്റെ വീഡിയോ മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ആശുപത്രികളിൽ ഒന്നായ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
79,452 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു നിലകളുള്ള പുതിയ കെട്ടിടത്തില്‍ 150 കിടക്കകള്‍ക്കു പുറമെ ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഇ സി ജി, ജീവിതശൈലീരോഗ ക്ലിനിക്ക്, ഡിജിറ്റല്‍ എക്സ്-റേ, സി ടി സ്കാന്‍, കുട്ടികളുടെ ഐ സി യു, മെഡിക്കല്‍ ഐ സി യു, ഓപ്പറേഷന് തീയേറ്ററുകള്‍, പുനരധിവാസ കേന്ദ്രം, ആധുനിക ലബോറട്ടറി തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
കിഫ്ബിയിലൂടെ 104 കോടി രൂപ ഇതിനായി അനുവദിച്ചു. ഇതില്‍ കെട്ടിടനിര്‍മ്മാണത്തിന് 56 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങുന്നതിന് 22 കോടി രൂപയും അനുബന്ധ സൗകര്യങ്ങള്‍ക്കായി ബാക്കി തുകയും വകയിരുത്തി.
പൊതു ആരോഗ്യ സംവിധാനങ്ങളെ മികവുറ്റതാക്കി എല്ലാവർക്കും ഒരുപോലെ മികച്ച ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്ക് കേരളം ആത്മവിശ്വാസത്തോടെ മൂന്നുകയാണ്.
പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ നവീകരണം ആദിശയിലുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. എന്ന കുറിപ്പോടെയാണ് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ വാഡിയോ മുഖ്യ മന്ത്രി പങ്കുവെച്ചിരിക്കുന്നത്.