പാനൂർ: ബ്ലാക്ക്മാനായി പാനൂർ വില്ലേജ് ഓഫീസ് പരിസരത്തെ ഏതാനും വീടുകളിൽ ഭയാനക സാഹചര്യം സൃഷ്ടിച്ചയാൾക്കായി നാട്ടുകാർ പരിശോധന നടത്തുന്നതിനിടയിൽ 16 കാരനെ പിടികൂടി. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസിലേൽപ്പിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്. ഇതിന് മുമ്പ് പ്രദേശത്ത് യോഗം വിളിച്ച് പ്രതിയെ ഉടൻ പിടികൂടി സമാധാന സാഹചര്യം സൃഷ്ടിക്കുമെന്ന് പോലീസ്ഉറപ്പ് നൽകിയിരുന്നു. പിടികൂടിയാൾ ബ്ലാക്ക് മാനായി ചമഞ്ഞയാളാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.