പയ്യോളി: പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സമര്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സമയപരിധി കഴിഞ്ഞ ശേഷം സമർപ്പിച്ചെന്ന കാരണത്താലാണ് പത്രികകള്‍ തള്ളിയത്. ഇതോടെ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് വിജഞാപന പ്രകാരം നവംബര്‍ ഏഴിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട തിയ്യതി. ഏഴിന് പകല്‍ പതിനൊന്നു മുതല്‍ ഉച്ചക്ക് ഒന്നുവരെ ബാങ്ക് ഓഫീസില്‍ സമര്‍പ്പിക്കണമെന്നാണ് വിജഞാപനത്തില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ സമയം ഒന്ന കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നു പത്രികകള്‍ സ്വീകരിക്കാനുള്ള സമയം കഴിഞ്ഞെന്ന് വരണാധികാരി അറിയിച്ചു. ഇതോടെ യുഡിഎഫ് പ്രതിനിധികള്‍ പ്രതിഷേത്തെ തുടര്‍ന്ന് പത്രികകള്‍ സ്വീകരിക്കുകയായിരുന്നു.
പത്രിക സ്വീകരിച്ച ശേഷം സ്ഥാനാര്‍ഥികള്‍ക്കു നല്കിയ റെസീറ്റില്‍ ഈ ഒരു മണി കഴിഞ്ഞുള്ള സമയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വീകരിച്ച പത്രികകള്‍ ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയിലാണ് തള്ളിയത്. സമയപരിധി കഴിഞ്ഞ ശേഷം നല്കിയ പത്രികകള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് നടപടി ഉണ്ടായത്.
സഹകരണ വകുപ്പിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ കെ. വി. നിഷയാണ് വരണാധികാരി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്ത് എത്തിയ പതിമൂന്ന് പേരുടെയും പത്രികകളാണ് തള്ളിയത്. അതേ സമയം സൂക്ഷമപരിശോധന നടപടിയില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയത്ത് മുസ്ലിം ലീഗിന്റ്റെ സ്ഥാനാര്‍ഥികള്‍ മാത്രമാണ് പരാതി നല്‍കിയത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് പയ്യോളി എസ്ഐ പി.പി. മനോഹരന്റെ നേതൃത്വത്തില്‍ പോലീസ് ബാങ്ക് ഹാളില്‍ എത്തിയിരുന്നു.