ചൂട് ചായയ്ക്കൊപ്പം പഴുത്ത മധുരമുള്ള നല്ല പഴം വച്ച് ഉണ്ടാക്കിയ പഴംപൊരി മലയാളികൾക്ക് എന്നുമൊരു ഹരമാണ്. പോറോട്ടയും ബീഫും പോലെ തന്നെ മനസിൽ ഇടം നേടിയ ഭക്ഷണമാണ് പഴംപൊരിയും ബീഫും. പഴംപൊരിക്ക് കഴിക്കണമെങ്കിൽ ഇനി കുറച്ചൊന്നു പാട്പെടേണ്ടി വരും.
കുറച്ച് ദിവസമായി എന്താ ഇവനിത്ര ജാഡയെന്ന് ആലോചിച്ച് ചായക്കടയിലെ ചില്ലുകൂട്ടിലിരിക്കുന്ന ഉണ്ണിഅപ്പവും സെറ്റും മുറുമുറുക്കുന്നുണ്ട്. കാര്യം മറ്റൊന്നുമല്ല ഇനി പഴംപൊരി കഴിക്കണമെങ്കിൽ 18 ശതമാനം ജിഎസ്ടി കൂടി നല്‍കണം. ഉണ്ണിഅപ്പമൊക്കെ 5ശതമാനം മാത്രമെടുക്കുന്ന സമയത്ത് പഴംപൊരിക്കാകട്ടെ 18ഉം.
നികുതി ഘടനയില്‍ പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരളയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമെന്‍ക്ലേച്ചര്‍ പ്രകാരം ഉല്‍പ്പന്നങ്ങളുടെ വര്‍ഗീകരണം മൂലമുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഈ നികുതി കയറ്റത്തിന് കാരണം.