കണ്ണൂർ: പഴനിയിൽ ക്രൂരപീഡനമേറ്റതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽ നിന്നു പോലീസ് മൊഴിയെടുക്കും.
ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുന്പോൾ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജൂണ്‍ 19 ന് ഭർത്താവുമൊത്ത് പഴനിയിൽ തീർഥാനടത്തിന് പോയപ്പോഴാണ് സംഭവം. പാലക്കാട് നിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്.
ഉച്ചയ്ക്ക് ശേഷം അവിടെ ലോഡ്ജിൽ ഒരു മുറിയെടുത്തു. വൈകുന്നേരത്തോടെ ഭാര്യയെ വഴിയരികിൽ നിർത്തി സമീപത്തെ ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങുന്നതിനിടെ മൂന്നംഗസംഘമെത്തി യുവതിയെ സമീപത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
തടയാനെത്തിയ ഭർത്താവിനെ ലോഡ്ജുടമയും മൂന്നംഗസംഘവും ചേർന്ന് മർദിക്കുകയായിരുന്നു. ദന്പതികൾ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
അവശനിലയിലായതിനെ തുടർന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.