മട്ടന്നൂർ: പഴശിരാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശി കോവിലകം സംരക്ഷിത സ്മാരകമാക്കാനുള്ള നടപടികളായില്ല. കോവിലകം സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് എങ്ങുമെത്താതെ കിടക്കുന്നത്. ബ്രീട്ടീഷ് സമ്രാജ്യത്വത്തിനെതിരെ പടപൊരുതി വീരമൃത്യ വരിച്ച കേരളവർമ്മ പഴശി രാജയുടെ പിൻതലമുറകൾ താമസിച്ചിരുന്ന കോവിലകം സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം വാക്കുകളിൽ മാത്രമായത്.
113 വര്‍ഷം പഴക്കമുള്ള പടിഞ്ഞാറെ കോവിലകം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുവെങ്കിലും നടപടികൾക്കു വേഗത കുറഞ്ഞതോടെ കൊട്ടാരം നാശത്തിന്റെ വക്കിലാണ്. വർഷങ്ങളായി നാട്ടുകാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചുവെങ്കിലും പ്രാരംഭ പ്രവർത്തനം പോലും ഇതുവരെ തുടങ്ങിയില്ല. കോവിലകത്തിന്റെ റിപ്പോർട്ട് എതാനും മാസം മുമ്പു റവന്യു വകുപ്പ് സർക്കാറിൽ സമർപ്പിച്ചിരുന്നു.
കോവിലകം പൊളിച്ച് വിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെ കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ചരിത്ര സ്മാരകമാക്കണമെന്നാവശ്യപ്പെട്ട നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു സർക്കാറിനു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമുണ്ടായത്. ഇരിട്ടി തഹസിൽദാർ കോവിലകത്തിന്റെ വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ട് തയാറാക്കി ജില്ലാ കളക്ടർ മുഖേന സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. നിലവിലെ അവകാശികൾക്ക് കോവിലകത്തിന്റെ വിലയായി കോടികൾ നൽക്കേണ്ടി വരും.
മട്ടന്നൂർ-തലശേരി റോഡിൻ നിന്നും ഒരു കിലോമീറ്റർ ദൂരത്താണു കോവിലകം സ്ഥിതി ചെയ്യുന്നത്. 1805 ല്‍ കേരളവര്‍മ പഴശിരാജ വീരമൃത്യു വരിച്ചതിനുശേഷം 1903 ലാണ് അദ്ദേഹത്തിന്റെ പിന്തലമുറക്കാര് പഴശി പടിഞ്ഞാറെ കോവിലകം നിര്‍മിച്ചത്. അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005ല്‍ നാടുനീങ്ങിയതോടെ ഇവിടെ താമസിക്കാന്‍ ആളില്ലാതാവുകയായിരുന്നു. അവകാശികളിൽ ചിലർ വല്ലപ്പോഴും മാത്രമാണു കോവിലകം സന്ദര്‍ശിക്കുന്നത്.
മഹത്തായ ഒരു രാജവംശത്തിന്റെ ഓര്‍മകള്‍ പേറുന്നതിനാല്‍ കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ചു 2010 ല്‍ മട്ടന്നൂര്‍ നഗരസഭ മുന്‍കൈയെടുത്തു കോവിലകത്തു യോഗം വിളിച്ചിരുന്നു. എന്നാല്‍ കോവിലകം ന്യായവിലക്ക് ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനായില്ല. സൗജന്യമായി ലഭിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
പഴശി രാജാവിന്റെ യുദ്ധസമരചരിത്രങ്ങളുടെ അവശിഷ്ടങ്ങളുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കി പഠനഗവേഷണത്തിനും വിനോദ സഞ്ചാരത്തിനുമുള്ള ടൂറിസം പദ്ധതിയും പഠനത്തിനുള്ള സര്‍വകലാശാലയും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും സാധനസാമഗ്രികകളും സംരക്ഷിക്കുവാന്‍ സംസ്ഥാന മ്യൂസിയം വകുപ്പ് എത്രയും പെട്ടെന്നു തയാറാവണമെന്നാണു നാട്ടുകരുടെ ആവശ്യo.
ല