പഴയന്നൂർ: പ്രസവ വേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്കു പോകുന്നതിനിടെ ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.എളനാട് തിരുമണി ആദിവാസി കോളനിയിലെ ഗിരിഷിന്റെ ഭാര്യ മഞ്ജു(29)വാണ് ആംബുലൻസിൽ പ്രസവിച്ചത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായി പഴയന്നൂർ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് വരുത്തി.
യാത്രക്കിടയിൽ മഞ്ജു പെണ്‍കുഞ്ഞിനു ജന്മം നൽകുകയായിരുന്നു.ഉടൻ അമ്മയെയും കുഞ്ഞിനെയും പഴയന്നൂർ സർക്കാർ ആശുപത്രിയിലെത്തിക്കുകയും ഡോ.ബിന്ദ്യ പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു.തുടർന്ന് ഇവരെ മെഡിക്കൽ കോളജിലേക്ക് അയച്ചു.