നോണ്വെജ് വിവാദത്തെത്തുടര്ന്ന് കലോത്സവ വേദിയിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ച പഴയിടം മോഹനന് നമ്പൂതിരി. ഇന്നലെ തിരുവനന്തപുരത്ത് വിളമ്പിയത് ബീഫും ചിക്കനും മീനും.
കലോത്സവത്തില് നോണ്വെജ് ഭക്ഷണവും വിളമ്പുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി താന് കലോത്സവത്തിന് പാചകത്തിനില്ലെന്ന് പഴയിടം വ്യക്തമാക്കുകയായിരുന്നു.
കലോത്സവത്തിന് പിന്നാലെ പഴയിടം നമ്പൂതിരി പാചകം ഏറ്റെടുത്തത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില് ഭക്ഷണം ഒരുക്കാനുള്ള കരാറായിരുന്നു.
ഇന്നലെ സമ്മേളന നഗരിയായി തിരുവനന്തപുരം ടാഗോര് തീയറ്ററിന്റെ കലവറയില് പഴയിടത്തിന്റെ പാചക ടീം വിളമ്പിയത് നോണ് വെജ് വിഭവങ്ങളായിരുന്നു.
ഇന്നലെ രാത്രിയില് ചില്ലി ബീഫും ചിക്കന് മഞ്ചൂരിയനും നോണ് വെജ് പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചിക്കന് 65, ചിക്കന് സൂപ്പ്, ബട്ടര് ചിക്കന്, മീന് വറ്റിച്ചത്, മീന് മാങ്ങയിട്ടത്, ചിക്കന് ഉയര്ത്തിയത്, ചിക്കന് മസാല, ബീഫ് കൊണ്ടാട്ടം എന്നിവയെല്ലാം പഴയിടത്തിന്റെ മകന് യദു പഴയിടത്തിന്റെ നേതൃത്വത്തില് വിളമ്പിയിരുന്നു.
അവസാന ദിവസമായ ഇന്ന് മട്ടന് ബിരിയാണിയാണ് ഉച്ചയ്ക്ക് വിളമ്പാനിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇനി കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞത്.
കലോത്സവത്തിന് മാത്രമല്ല ശാസ്ത്രമേളയ്ക്കും കായികമേളയ്ക്കും ഇല്ലെന്നാണ് ഇപ്പോള് എടുത്തിട്ടുള്ള തീരുമാനം.
കുട്ടികളുടെ ഭക്ഷണശാലയില് നോണ്വെജ് കൊണ്ടുവരുന്നതിനല്ല എതിര്പ്പെന്നും ഭക്ഷണത്തിനൊപ്പം ജാതി കലര്ത്തുന്നതാണ് വിയോജിപ്പെന്നുമാണ് ഇവര് വ്യക്തമാക്കുന്നത്.
തങ്ങളെ തകര്ക്കാന് വലിയൊരു ലോബി പ്രവര്ത്തിക്കുന്നുണ്ടെന്നും ഇവര് ആരോപിക്കുന്നു. മകന് യദു പിതാവിനൊപ്പം കലോത്സവവേദിയില് പതിവായി എത്താറുള്ളയാളാണ്.