പരിയാരം(കണ്ണൂർ): കൊട്ടാരക്കര- മൂകാംബിക കെഎസ്ആര്‍ടിസി ബസിടിച്ച് കറവപ്പശു ചത്തു. ദേശീയപാതയില്‍ പരിയാരം കെകെഎന്‍ പരിയാരം ഹയര്‍സെക്കൻഡറി സ്കൂളിന് മുന്നില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. പരിയാരം സ്കൂളിന് സമീപത്തെ ഗംഗാധരന്റേതാണ് പശു.
റോഡ് മുറിച്ചുകടക്കുകയായിരുന്ന പശു ബസിടിച്ചതിനെ തുടർന്ന് മുന്‍ഭാഗത്തെ ടയറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. രാവിലെ പശുവിനെയും കിടാവിനെയും പുല്ല് തീറ്റിക്കാനായി കൊണ്ടുപോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. ബസിനും കേടുപാടുകള്‍ സംഭവിച്ചു.
ടയറിനിടയില്‍ കുടുങ്ങിയ പശുവിനെ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല. ഒടുവില്‍ നാട്ടുകാരെത്തി ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് പുറത്തെടുത്തത്.