തിരുവനന്തപുരം : വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയ യുവജന നേതാവായിരുന്നു പി.ബിജു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി എം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് സ്വാശ്രയ സമരത്തിന്റെ മുന്നണി പോരാളി ആയിരുന്നു നിരവധി സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് മർദനം, ജയിൽവാസം എന്നിവ അനുഷ്ഠിച്ചുണ്ട്.
പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ യുവ ക്ഷേമ ബോർഡിന്റെ വൈസ് ചെയർമാനായി. സൗമ്യനായ സഖാവായി ആണ് പ്രവർത്തകർ ബിജുവിനെ കണ്ടത്.
തന്റെ ശാരീരിക അവശതകളെ മറികടന്ന് സമരങ്ങളിലെ തീപ്പൊരി നേതാവായിരുന്നു. യുവജന ക്ഷേമ ബോർഡിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിയും ബിജു ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായി.
സി പി എമ്മിനെ സംബ ന്ധിച്ച് വലിയ നഷ്ടം തന്നെയാണ് ബിജുവിന്റെ വേർപാട്. ചാനൽ ചർച്ചകളിലടക്കം സിപിഎം സാന്നിധ്യമായിരുന്നു കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിക്കുകയും വൃക്കകൾ തകരാറിലായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഈ കോവി ഡ് കാലത്തും യുവജന ക്ഷേമ ബോർഡ് ബിജുവിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. ആർട്സ് കോളജിലെ സാധാരണ പ്രവർത്തകനിൽ നിന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തലസ്ഥാനത്തെ സമര സാന്നിധ്യമായിരുന്നു.തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ പി.ബിജു വിവാഹിതനാണ്. രണ്ട് മക്കളുണ്ട്.