തിരുവനന്തപുരം: ആക്രമണത്തിനരയായ നടിക്കെതിരെ മോശം പരമാർശം നടത്തിയ സംഭവത്തിൽ പി.സി ജോർജിന് കുരുക്കുമുറുകുന്നു. നടി പി.സി ജോർജിനെതിരായി മുഖ്യമന്ത്രിക്ക് പരാതി നൽകി. പി.സി ജോർജിന്റെ അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെടുത്തി നടി മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. ജോർജിന്റെ പരാമർശങ്ങൾ കേസിനെ ബാധിക്കുമെന്ന് ആശങ്കയും കത്തിൽ അവർ പ്രകടിപ്പിച്ചു.