കൊച്ചി: അക്രമ രാഷ്ട്രീയക്കാരനായ കെ. സുധാകരന് കെപിസിസിയുടെ തലപ്പത്തേക്ക് എത്തുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നാശമായിരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ.
ശാന്തി, സമാധാനം, അക്രമരാഹിത്യം എന്നീ ഗാന്ധിയന്‍ വിശ്വാസങ്ങളെ മുറുകെ പിടിച്ച നേതാക്കള്‍ ഇരുന്ന കസേരയാണത്.
കണ്ണൂരിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്തതിയായ സുധാകരന് രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിച്ച ആളാണ്.
ക്ഷമാശീലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സുധാകരന്റെ രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.