കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന് കോണ്‍ഗ്രസ് മുൻ നേതാവ് പി.സി ചാക്കോ.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ചാക്കോ ചാണ്ടി ഉമ്മനെതിരെ ആരോപണം ഉന്നയിച്ചത്.
സ്ഥാനാര്‍ഥി പട്ടികയ്ക്ക് എതിരെ പലയിടത്തും ഉണ്ടായിട്ടുള്ള പ്രതിഷേധം താന്‍ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം ഉമ്മന്‍ ചാണ്ടിയാണ്. രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്കു സംഭാവന ചെയ്തപ്പോള്‍ അന്നുതന്നെ പാർട്ടി ഫോറങ്ങളില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്.
കോണ്‍ഗ്രസ് സംസ്കാരമുള്ള പാര്‍ട്ടിയില്‍ ചേരണമെന്നുള്ളതുകൊണ്ടാണ് എന്‍സിപിയില്‍ എത്തിയതെന്നും ചാക്കോ പറഞ്ഞു.