തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ നിയമിച്ചു. ടി.പി. പീതാംബരന് മാസ്റ്റര്‍ക്ക് പകരമായാണ് സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ ശരദ് പവാര്‍ നിയമിച്ചത്. കോണ്‍ഗ്രസ് വിട്ട് അടുത്തിടെയാണ് പി.സി. ചാക്കോ എന്‍സിപിയില്‍ അംഗത്വം സ്വീകരിച്ചത്.
അതേസമയം, രണ്ടാം ഇടതുമുന്നണി സര്‍ക്കാരില്‍ മെച്ചപ്പെട്ട വകുപ്പാണ് എന്‍സിപിക്ക് ലഭിച്ചതെന്ന് പി.സി. ചാക്കോ പറഞ്ഞു. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണെന്നും വനം വകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ എന്‍സിപിയിലേക്കു വരുമെന്നും മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ചയില്ലെന്നും പി.സി. ചാക്കോ വ്യക്തമാക്കി.