കോട്ടയം: പി.സി. ജോർജ് എംഎൽഎയ്ക്കെതിരേ വിമർശനവുമായി ഓർത്തഡോക്സ് സഭാ നേതൃത്വം. ജോർജ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.
യാക്കോബായ വിഭാഗത്തിനുള്ള ജോർജിന്റെ പിന്തുണ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും സഭാ നേതൃത്വം അറിയിച്ചു.
യാക്കോബായ സഭ നേരിടുന്നത് അന്യായമായ വിധിയെ തുടർന്നുള്ള നീതി നിഷേധമാണെന്ന് കഴിഞ്ഞ ദിവസം പി.സി. ജോർജ് പറഞ്ഞിരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ യാക്കോബായ സഭയുടെ രാപകൽ സഹന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജോർജിന്റെ പരാമർശം.
കേരളത്തിലെ 35 നിയോജക മണ്ഡലങ്ങളിൽ ആരു ജയിക്കണം എന്നു തീരുമാനിക്കാനുള്ള ശക്തി യാക്കോബായ സഭയ്ക്ക് ഉണ്ടെന്നും സഭ വിചാരിച്ചാൽ സഭയിൽ നിന്നുള്ള എംഎൽഎമാരെ നിയമസഭയിലേക്ക് അയയ്ക്കാൻ കഴിയുമെന്നും ജോർജ് പറഞ്ഞു.