അ​ഭി​പ്രാ​യം ഇ​രി​മ്പു​ല​ക്ക​യ​ല്ല..!​ കു​ശു​മ്പൻ​മാ​ർ പ​ല​തും പ​റ​ഞ്ഞു​ണ്ടാ​ക്കും, രാ​ഷ്ട്രീ​യ​ത്തി​ൽ എ​ല്ലാം നേ​രാ​യി പോ​കി​ല്ല; ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി ഒരു പ്ര​ശ്ന​മി​ല്ലെന്ന് പി.​സി. ജോ​ർ​ജ്

 

കോ​ട്ട​യം: യു​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ മു​ന്ന​ണി​യി​ൽ എ​ത്തു​മെ​ന്ന് ജ​ന​പ​ക്ഷം നേ​താ​വ് പി​സി ജോ​ർ​ജ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്നും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​നു വി​ല ക​ൽ​പ്പി​ക്കാ​ത്ത പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നു ജ​ന​പ​ക്ഷ​ത്തി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്ന് യു​ഡി​എ​ഫി​നു ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​ന്ന​ണി പ്ര​വേ​ശ​ത്തെ​ക്കു​റി​ച്ച് യു​ഡി​എ​ഫ് നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ പാ​ർ​ട്ടി അ​ഞ്ചം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ല. പ്രാ​ദേ​ശി​ക​മാ​യ ചി​ല ത​ർ​ക്ക​ങ്ങ​ൾ പ​റ​ഞ്ഞു​തീ​ർ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​തൊ​ന്നും ആ​ന​ക്കാ​ര്യ​മ​ല്ലെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി നാ​ലു വ​ർ​ഷ​ത്തി​നി​ടെ എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല. കു​ശു​ന്പ​ൻ​മാ​ർ പ​ല​തും പ​റ​ഞ്ഞു​ണ്ടാ​ക്കും. രാ​ഷ്ട്രീ​യ​ത്തി​ൽ എ​ല്ലാം നേ​രാ​യി പോ​കി​ല്ല. നേ​ര​ത്തെ ത​നി​ക്ക് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ഭി​പ്രാ​യം ഇ​രി​ന്പു​ല​ക്ക​യ​ല്ലെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment