മുണ്ടക്കയം: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസിനു മറ്റുളളവരുടെ പേരില്‍ നടപടി ആവശ്യപ്പെടാന്‍ അവകാശമില്ലന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. മുണ്ടക്കയത്ത് പത്ര സമ്മേളനത്തിലാണ് പി.സി. ജോര്‍ജ് കെ.ജെ. തോമസിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടി എടുത്ത ശേഷം ഇതാദ്യമാണ് എംഎല്‍എ പരസ്യ വിമര്‍ശനവുമായി രംഗത്തു വരുന്നത്.
എരുമേലി – മുണ്ടക്കയം – ഇളങ്കാട് – വാഗമണ്‍ റോഡ് നിര്‍മാണത്തിനായി പൂഞ്ഞാര്‍ ടൂറിസത്തിന്റെ ഭാഗമായി താന്‍ നേരിട്ട് പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടു നിവേദനം നല്‍കുകയും പദ്ധതിക്കു ഉത്തരവു നല്‍കുകയും ചെയ്യാന്‍ നടപടിയായപ്പോള്‍ സിപിഎം നേതാക്കള്‍ ഒപ്പു ശേഖരണം നടത്തുന്നത് ശുദ്ധ തട്ടിപ്പാണ്. പദ്ധതിക്കു നടപടി ആയപ്പോള്‍ ജനകീയ സമിതിയുടെ പേരില്‍ ഇവര്‍ യോഗങ്ങള്‍ വിളിക്കുകയും ഒപ്പു ശേഖരണം നടത്താനൊരുങ്ങുകയും ചെയ്യുന്നത് ജനങ്ങളെ വിഢ്ഢികളാക്കുന്നതിനു തുല്യമാണ്. ഇതു സംബന്ധിച്ചു കെ.ജെ. തോമസ് കഴിഞ്ഞ ദിവസം വകുപ്പുമന്ത്രിക്കു കത്തു നല്‍കിയിരുന്നു. തന്റെ ആവശ്യമനുസരിച്ചുണ്ടായ ഉത്തരവിനൊപ്പം കെ.ജെ. തോമസിന്റെ കത്തിന്റെ പകര്‍പ്പും ഉദ്യാഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. പിന്നെന്തിനാണ് ഒപ്പു ശേഖരണവുമായി ഇവര്‍ നടക്കുന്നതെന്നു വ്യക്തമാക്കണം. വാഗമണ്‍ റോഡിനുമാത്രമാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. അതിന്റെ കാര്യം പിന്നീട് താന്‍ പരസ്യമാക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറിലെ സിപിഎമ്മില്‍ മാന്യന്മാര്‍ക്കു ചേരാന്‍ പറ്റാത്ത സാഹചര്യമാണ്. കാഞ്ഞിരപ്പളളി ഏരിയ സെക്രട്ടറിയായിരുന്ന ടി. പ്രസാദിന്റെ വാര്‍ഡില്‍ താന്‍ പിന്നിലായിരുന്നുവെന്നും പ്രസാദ് തെരഞ്ഞെടുപ്പില്‍ തനിക്കു പാരയായിരുന്നുവെന്നും എന്നിട്ടും പ്രസാദിനെ തന്റെ പേരില്‍ മാറ്റിയതു നീതിയല്ലെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി. ഇബ്രാഹിം നിയമസഭ ഇലക്ഷനു ശേഷം പി.സി. ജോര്‍ജായിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്നു പറഞ്ഞിതിന്റെ പേരിലാണ് അയാള്‍ക്കെതിരേ നടപടിയെടുത്തത്. മൂന്നു പേരുടെ പിന്തുണ മാത്രമുളളവരാണ് പൂഞ്ഞാര്‍ ഏരിയകമ്മിറ്റി നയിക്കുന്നത്. സ്വന്തം വാര്‍ഡില്‍ ജയിപ്പിക്കാന്‍ കഴിയാത്തവരാണ് മറ്റു വാര്‍ഡില്‍ വോട്ടു കുറഞ്ഞെന്ന ആക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സിപിഎം മൂല്യച്യുതി സംഭവിച്ച പാര്‍ട്ടിയായിരിക്കുന്നു. വിലകുറഞ്ഞ രാഷ്ര്ടീയം കളിക്കുന്ന ഇത്തരക്കാരുളള പാര്‍ട്ടിയില്‍ ആരെങ്കിലും ചേര്‍ന്നാല്‍ അവരുടെ കഷ്ടകാലമാണന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജനപക്ഷം മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണ്‍ പവ്വത്ത്, ഭാരവാഹികളായ എം.വി. വര്‍ക്കി, റെജി മാത്യു, ജോജി കല്ലക്കുളം എന്നിവരും പങ്കെടുത്തു.