തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ സിനിമാതാരത്തെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനും പങ്കുണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും പോലീസ് ചോദ്യം ചെയ്യാന്‍ തയാറാകണം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണണെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
വീണ്ടും പിസി! കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രമുഖ നടനും പങ്ക്; നടിയെയും ചോദ്യം ചെയ്യണമെന്ന് പി.സി.ജോര്‍ജ്
