ജോർജിന്റെ വെളിപ്പെടുത്തൽ..! മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിടത്ത് ഒരു പ്രമുഖന്റെ വീട്; എം.എം. മണി കൈയേറ്റക്കാരുടെ നേതാവെന്ന് പി.സി. ജോർജ് Monday April 3, 2017 Support കോഴിക്കോട്: മന്ത്രി എം.എം. മണി കൈയേറ്റക്കാരുടെ നേതാവാണെന്ന് പി.സി. ജോർജ് എംഎൽഎ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറ്റയുടെ കൈയിലുള്ള മൂന്നാറിലെ സ്ഥലം പൂഞ്ഞാർ രാജവംശത്തിന്റേതാണ്. മൂന്നാർ സന്ദർശനത്തിനിടെ പരിശോധന നടത്തി കൈയേറ്റം ഒഴിപ്പിച്ച് ബോർഡ് വച്ചിടത്താണ് ഇപ്പോൾ ഒരു പ്രമുഖന്റെ വീടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുൾപ്പെടെ എല്ലാവരും സ്ഥലം കൈയേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.