പിസിയുടെ പിള്ളേരെ തൊടാന്‍ ആര്‍ക്കാടാ ധൈര്യം…! പി.സി ജോര്‍ജിന്റെ സ്‌റ്റൈലന്‍ എന്‍ട്രിയും മാസ് ഡയലോഗും; അച്ചായന്‍സിലെ പിസി ജോര്‍ജ് അഭിനയിച്ച രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

PC-george

കേരളനിയമസഭയിലെ ഒറ്റയാനായ പി.സി. ജോർജിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പിസിയുടെ കട്ട ഡയലോഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുതിയ ചിത്രം അച്ചായൻസിലെ പി.സി. ജോർജ് അഭിനയിച്ച രംഗമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ പിസി ആ‍യിത്തന്നെയാണ് അദ്ദേഹം എത്തുന്നത്.

പാര്‍ട്ടിയുടെ കൊടിമരം നശിപ്പിച്ച ശേഷം ആദിലിന്‍റെ കഥാപാത്രത്തെ തല്ലാൻ എത്തിയ എതിർപാർട്ടിക്കാരെ നേരിടാന്‍ മുണ്ടും മടക്കിക്കുത്തി എത്തുന്ന പി.സി ജോര്‍ജിന്‍റെ സ്റ്റൈലൻ എൻട്രിയും മാസ് ഡയലോഗാണ് വീഡിയോയിൽ‌. പിസിയുടെ പിള്ളേരെ തൊടാൻ ആർക്കാടാ ധൈര്യമെന്നു പറയുന്പോഴാണ് നായകനെ വെല്ലുന്ന എൻട്രി. കളി വേണ്ട, ഇത് ആളു വേറെയാണെന്ന് പിസി എതിരാളികളോടു പറയുന്നു. ഈ സീനുകൾ വൻ കരഘോഷത്തോടെയാണ് തീയറ്ററിൽ ആരാധകർ ഏറ്റെടുത്തത്.

പിസി ജോര്‍ജ് ആരാധകരുടെ ഫേസ്ബുക്ക് പേജുകളില്‍ ഷെയർ ചെയ്ത ഈ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.

Related posts