കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ കേസില്‍ അറസ്റ്റിലാവുകയും മൂന്ന് മാസത്തോളം ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത നടന്‍ ദിലീപിനെ ആദ്യാവസാനം അനുകൂലിക്കുകയും കൂടെനില്‍ക്കുന്നു എന്ന് ഉറപ്പു നല്‍കുകയും ചെയ്തവരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞാല്‍ ആദ്യ സ്ഥാനം പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനാണ്. പിസി ജോര്‍ജ് ദിലീപിനെ അനുകൂലിക്കുന്നത് ഇരുവരും തമ്മിലുള്ള രഹസ്യ ഇടപാടുകളുടെ വെളിച്ചത്തിലാണെന്ന് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അവയെല്ലാം ശക്തമായി എതിര്‍ക്കുകയാണുണ്ടായിട്ടുള്ളത്. ഇപ്പോഴിതാ ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് തുറന്നടിച്ചത്.
ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ്ജുവാര്യര്‍ നല്ലൊരു നടിയാണ്. എനിക്ക് അവരുടെ അഭിനയം ഇഷ്ടവുമാണ്. പക്ഷേ അവരുടെ മനസ് കഠിനമാണ്. അവര്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ തന്നെയായിരുന്നു. മഞ്ജുവിന്റേയും ദിലീപിന്റേയും മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നു ? എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിന്റെ ഒപ്പം പോകുന്നില്ല ? മഞ്ജു പ്രസവിച്ച മകള്‍ അതും ഒരു പെണ്‍കുട്ടി. ഇപ്പോള്‍ മഞ്ജു വൈരാഗ്യം തീര്‍ക്കുകയാണ്. എക്‌സിബിസ്റ്റേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്.
അദ്ദേഹത്തെ ആലുവ പാലസില്‍ ഇരുത്തിയിരിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ്പി ഉള്‍പ്പടെയുള്ള ആളുകള്‍ ചോദ്യം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. ആ ടീമിലെ ഒരു ഐജിക്ക് അതിനോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം സെന്‍കുമാറിനെ അറിയിച്ചു. അങ്ങനെയാണ് 13 മണിക്കൂറിനു ശേഷം ദിലീപിനെ വിട്ടയച്ചത്. പിറ്റേന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പാണ്. അപ്പോഴാണ് ഈ സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കിയത്. ഇപ്പോള്‍ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ്. അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതില്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ ഉണ്ട്.