വിദ്വേഷ പ്രസംഗത്തിന്റെ പേരില് റിമാന്ഡിലായ പിസി ജോര്ജ് ജയിലിലെ അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്.
തന്നെ പാര്പ്പിച്ചിരുന്ന മുറിയുടെ സമീപമുള്ള മുറികളില് ചില തടവുപുള്ളികള് അനുഭവിക്കുന്ന ദയനീയതയാണ് പിസിയുടെ വാക്കുകളില് തെളിയുന്നത്.
ജയില് മോചിതനായി നാട്ടില് എത്തിയശേഷം വിവരങ്ങള് തേടി എത്തിയ മാധ്യമങ്ങളോടാണ് ജയിലിലെ ദയനീയ കാഴ്ചകള് പി സി ജോര്ജ് വിവരിച്ചത്.
”ഒരു ജയില് മുറിയില് പ്രായം ചെന്ന ഒരു കാര്ന്നോരെ കണ്ടു. നടക്കാന് മേല എന്നു പറഞ്ഞു. പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ചോദിച്ചു. പ്രോസ്റ്റേറ്റ് കാന്സര് ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില് പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ”, പിസി ജോര്ജ് ചോദിക്കുന്നു.
പി സി ജോര്ജിന്റെ വാക്കുകള് ഇങ്ങനെ…
ഞാന് കിടന്ന ആ ജയില് ഒറ്റമുറിയുടെ പുറത്തുള്ള മറ്റൊരു മുറിയില് വയസന്മാരായ ഏഴ് തടവ് പുള്ളികള് മരിക്കാറായ അവസ്ഥയില് കിടക്കുകയായിരുന്നു.
എന്തുചെയ്യാന് പറ്റും. ചോദിച്ചപ്പോള് പത്തും ഇരുപതും ഇരുപത്തിയഞ്ചും കൊല്ലമായവരാണ്. ഒന്ന് ഇറക്കിവിടാന് ആരെങ്കിലും വേണ്ടെ.
അവരുടെ മക്കളുടെ അടുത്ത് പോയി കിടന്ന് മരിക്കാന് എങ്കിലും അനുവദിക്കേണ്ടെ. എത്രയോ ദുഃഖകരമാണ്. മാധ്യമങ്ങള് വിഷയം ഏറ്റെടുത്ത് ഇവരെ പുറത്തുകൊണ്ടുവരണം.
വേറൊരു കാര്ന്നോര് നടക്കാന് മേല എന്നു പറഞ്ഞു. എന്നോട് പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ഞാന് ചോദിച്ചു.
പ്രോസ്റ്റേറ്റ് കാന്സര് ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില് പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ.
ആ കാന്സര് എല്ലിലേക്ക് ബാധിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ കരയുകയാണ് ആ മനുഷ്യന്. ഞാന് ചോദിച്ചു നിങ്ങള് ചെയ്ത തെറ്റ് എന്താണ്. ഒരു കൊലപാതകമാണ്.
പക്ഷേ എനിക്ക് അതില് ബന്ധമില്ല. ഞാന് ബോംബെയില് ആയിരുന്നപ്പോഴാണ് ഇവിടെ കൊലപാതകം നടന്നത്. ഞാന് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉയര്ന്ന ഉദ്യോഗസ്ഥന് അന്വേഷണം നടത്തിയെന്നും പറഞ്ഞു.
വകുപ്പും ചട്ടവും ഒക്കെ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള് ഞാനും കേസില് പ്രതിയായി. ഇപ്പോള് ഇതിനകത്ത് കിടക്കുകയാണ് എന്ന് അയാള് എന്നോട് പറഞ്ഞു.
തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ ഞാന് അതില് ഇടപെടുന്നില്ല. പക്ഷെ, അയാള്ക്ക് കാന്സര് ആണ്.
അയാളെ എന്തിനാണ് ജയിലില് ഇട്ടിരിക്കുന്നത്. വീട്ടില് ജാമ്യത്തില് വിട്ടുകൂടെ. ജയില് ഉപദേശക സമിതി കൂടണമെന്ന് അഭിപ്രായം ഉന്നയിക്കുന്നു. മാധ്യമങ്ങള് ഇടപെട്ട് സത്യം ജനങ്ങളെ അറിയിക്കണം.
ജയിലില് പിടിച്ചിട്ടിരിക്കുന്നവരെ വിടാതെ പിടിച്ചിട്ടിരിക്കുന്നത് പ്രത്യേകം പഠിക്കേണ്ട കാര്യമാണ്. കാരണം ഈ ജോലിയൊക്കെ ചെയ്യിക്കേണ്ടതല്ലെ.
എല്ലാ ആള്ക്കാരും അതില് ഉണ്ട്. കലാകാരന്മാരുണ്ട്. കൃഷി ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാരെ പുറത്തുവിടാതെ ജയിലില് ഇട്ട് ജോലി ചെയ്യിക്കുകയാണ്. ചെറിയ കൂലിയല്ലെ നല്കേണ്ടതുള്ളു. ഭയങ്കര ലാഭമാണ് സര്ക്കാറിന്. പിസി പറയുന്നു