കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന് പി.സി. ജോര്‍ജ് അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്.
പോലീസുകാരനായിരുന്ന പി.സി. ജോര്‍ജ് എസ്പിയായാണ് വിരമിച്ചത്. നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ അദ്ദേഹം ചാണക്യന്, അഥര്‍വം, ഇന്നലെ, സംഘം, ഇരകള്‍ തുടങ്ങി 68 ഓളം സിനിമകളില്‍ അഭിനയിച്ചു.
കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം.
ആദ്യകാലങ്ങളില്‍ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും പിന്നീട് സിനിമയിലേക്ക് കൂടുതല്‍ ശ്രദ്ധവച്ചു.
സനിമ കുറഞ്ഞപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. പോലീസുകാരനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.
ഭാര്യ: കൊച്ചു മേരി മക്കള്‍: കനകാംബലി, കാഞ്ചന, സാബന്റിജോ.