കൊച്ചി: പീഡന കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന് ജാമ്യം നൽകിയതിനെതിരേ പരാതിക്കാരി ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും.
പി.സി. ജോർജിനെതിരേ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമെന്നാണ് പരാതിക്കാരി പറയുന്നത്. പി.സി. ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം.
ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പരസ്യസംവാദത്തിനു ജോർജ് തയാറാകണം. സംരക്ഷിക്കുമെന്ന് തോന്നിയ സമയത്താണ് ജോർജ് തന്റെ മെന്ററാണെന്നു പറഞ്ഞത്.
പിന്നീട് ഉണ്ടായ പെരുമാറ്റത്തെക്കുറിച്ച് തെളിവു സഹിതമാണ് പരാതിനൽകിയത്. കേസ് താൻ നിയമപരമായി നേരിടുമെന്നും പരാതിക്കാരി കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.