കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎ അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരാകണം. തെളിവുകളുമായി ഹാജരാകണമെന്നു കാണിച്ച് ബുധനാഴ്ച അന്വേഷണം സംഘം എംഎൽഎയ്ക്കു നോട്ടീസ് നൽകും.
കേസുമായി ബന്ധപ്പെട്ടു പി.സി. ജോർജിന്റെ മൊഴിയെടുക്കുമെന്നു തിങ്കളാഴ്ച അന്വേഷണസംഘം അറിയിച്ചിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും കേസിൽ മറ്റ് ഗൂഢാലോചനയില്ലെന്നും എംഎൽഎ നടത്തിയ പരാമർശത്തിൽ അന്വേഷണ സംഘം വിശദീകരണം തേടുമെന്നും അറിയിച്ചിരുന്നു.