മതേതര മുഖമില്ല; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോർജ്

കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ജനപക്ഷം നേതാവും എംഎൽഎയുമായ പി.സി.ജോർജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാർട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോർജ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി പി.സി.ജോർജ് കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം നിയമസഭയിൽ കറുപ്പണിഞ്ഞ് ജോർജ് എത്തിയത് വാർത്തയായിരുന്നു.

ശബരിമല വിഷയത്തിൽ ബിജെപി നിലപാടിനൊപ്പമാണ് താനെന്നും രാജഗോപാലിനെയും തന്നെയും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related posts