കോട്ടയം: കേരള ജനപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടാനും മടിക്കില്ലെന്ന് പി.സി ജോർജ് എംഎൽഎ. പാവപ്പെട്ടവരുടെയും, കർഷകരുടെയും ആവശ്യങ്ങൾ അംഗീകരിക്കുകയും, ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്താനും ബിജെപി തയാറാകണമെന്ന് പി.സി ജോർജ് പറഞ്ഞു. കോട്ടയത്ത് പാർട്ടി ഭാരവാഹി തെരഞ്ഞെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം മുന്നണിവിടുന്നതിനെകുറിച്ച് ആലോചിക്കാൻ മടിയുണ്ടാകില്ലെന്നു പി.സി ജോർജ് പറഞ്ഞു. കേരള ജനപക്ഷം സെക്കുലർ ചെയർമാനായി ഇ.കെ.ഹസൻകുട്ടിയെ തെരഞ്ഞെടുത്തു. അഡ്വ. ഷോൺ ജോർജ് സ്ഥാനം ഒഴിഞ്ഞു.