കോട്ടയം: പറയാനുള്ള കാര്യങ്ങൾ ആരെയും ഭയക്കാതെ പറയുമെന്നും നിയമം പാലിക്കുമെന്നും പി.സി. ജോർജ്.
പൗരനെന്ന നിലയിൽ കോടതി നിർദേശം പാലിക്കാൻ ബാധ്യതയുണ്ടെന്നും ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം കോട്ടയത്തെത്തിയ അദ്ദേഹം പറഞ്ഞു.
കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി അടുത്ത ദിവസം തൃക്കാക്കരയിൽ നൽകുമെന്നും ജോർജ് പറഞ്ഞു.
ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരുമായി സഹകരിക്കുന്നതിൽ തെറ്റില്ല.
ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും റിമാൻഡിൽ വിട്ട ജഡ്ജിയോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.