കൊച്ചി: എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎക്കെതിരേയുള്ള കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എംഎൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂർക്കാവ് സ്വദേശി മനുവിനെ മർദിച്ച കേസിലാണ് നടപടി.
ഊണ് എത്തിക്കാൻ വൈകിയതിന്റെ പേരിൽ ജോർജ് മുഖത്ത് അടിച്ചു എന്നായിരുന്നു പരാതി.ജോര്‍ജും സഹായിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പറഞ്ഞിരുന്നു. ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകി.
തിരക്കുമൂലമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്. ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി മനു പരാതി നൽകിയിരുന്നു.