കോട്ടയം: ഭരണത്തിന്റെ പിന്‍ബലത്തില്‍ സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎം നടത്തുന്ന ദലിത് പീഡനം അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അറൂന്നൂറോളം സിഎസ്ഡിഎസ് കുടുംബയോഗങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിതമായ ആക്രമണമാണ് സിപിഎം അഴിച്ചുവിട്ടിരിക്കുന്നത്. നിരപരാധികളായ ദളിത് യുവാക്കളെ ആക്രമിക്കുകയും പോലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുകയുമാണെന്നും എത്രയും വേഗം പാര്‍ട്ടി ഘടകങ്ങളെ ആക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാന് സിപി എം നേതൃത്വം തയാറാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.