കോട്ടയം: മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നേരെ പി.സി.ജോര്‍ജ് എംഎല്‍എ തോക്കുചൂണ്ടി. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. എസ്‌റ്റേറ്റിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്കെതിരേ അസഭ്യവര്‍ഷം ചൊരിഞ്ഞ ശേഷമാണ് എംഎല്‍എ തോക്കെടുത്തത്. കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയെക്കുറിച്ച് സംസാരിക്കാനാണ് പിസി ജോര്‍ജ് എംഎല്‍എ സ്ഥലത്തെത്തിയത്.
തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമുണ്ടായിട്ടല്ല പിസി ജോര്‍ജ് തോക്കുചൂണ്ടിയതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. മാത്രവുമല്ല മോശം വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹം തങ്ങളെ അപമാനിച്ചുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ആസിഡ് ഒഴിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിച്ചു. കാറില്‍ എത്തിയ എംഎല്‍എ മറ്റൊന്നും പറയാന്‍ നിക്കാതെ പുറത്തുപറയാന്‍ പോലും കൊള്ളാത്ത വാക്കുകളുപയോഗിച്ച് തോക്കു ചൂണ്ടുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്.