പി.സി.ജോര്‍ജ് എംഎല്‍എ പങ്കെടുത്ത പരിപാടിയില്‍ ചീമുട്ടയേറ്. പൂഞ്ഞാര്‍ പെരിങ്ങുളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ചീമുട്ടയേറുണ്ടായത്.
ചടങ്ങ് ആരംഭിച്ചതോടെ, ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇതിനിടെ ഒരാള്‍ സ്റ്റേജിലേയ്ക്കു മുട്ടയെറിയുകയായിരുന്നു. ജനപക്ഷ വാര്‍ഡംഗം അനില്‍കുമാറിന്റെ ശരീരത്തിലാണു മുട്ട പതിച്ചത്.
പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനികിരീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. അതേസമയം പിസി ജോര്‍ജിന്റെ ഭീഷണിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ മുട്ട എറിഞ്ഞവനെ താന്‍ കണ്ടെന്നും നോട്ടമിട്ടിട്ടുണ്ടെന്നും അവനെ വീട്ടില്‍ കയറി അടിക്കുമെന്നും പിസി ജോര്‍ജ് മൈക്കിലൂടെ പറഞ്ഞു. നീ വീട്ടില്‍ കിടന്നുറങ്ങില്ല. ഓര്‍ത്തോ. പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും എംഎല്‍എ പറഞ്ഞു.