ലണ്ടനില്‍ ചെന്നാലും പൂഞ്ഞാറുകാരന്‍ മാറൂല്ലാ; ഇത് പിസി ഡാ..! പൂഞ്ഞാര്‍ എംഎല്‍എ ബോര്‍ഡുമായി പി.സി. ജോര്‍ജ് ലണ്ടനില്‍; ആഘോഷമാക്കി അണികളും

carപി.സി. ജോര്‍ജ് എന്നും അങ്ങനെയാണ്. ആ ശീലം സായിപ്പിന്റെ നാട്ടില്‍ ചെന്നാലും മാറ്റാന്‍ പറ്റുമോ. കെഎസ്ഇബി ഓഫീസില്‍ ചെന്നു രാത്രി ഉദ്യോഗസ്ഥരെ പേടിപ്പിച്ചിട്ടുള്ള പി.സിയുടെ പുതിയ അവതാരം അങ്ങ് ബ്രിട്ടനിലാണ്. യുകെ ജനപക്ഷ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ പി.സി. ജോര്‍ജ് താന്‍ യാത്ര ചെയ്യുന്ന കാറിന്റെ പുറകില്‍ വച്ച ബോര്‍ഡാണ് സോഷ്യല്‍മീഡിയയിലെ ട്രോളര്‍മാര്‍ ആഘോഷിക്കുന്നത്.

PC3

പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് എന്ന് വെള്ളപേപ്പറില്‍ കാറിന്റെ പുറകിലെ ഗ്ലാസില്‍ ഒട്ടിച്ചാണ് പി.സിയുടെ യാത്ര. ലണ്ടനിലും കാലുകുത്തിയെന്ന് നാട്ടുകാരെ അറിയിക്കാനാണോ യാത്രയെന്നാണ് ചിലര്‍ ചോദിക്കുന്നത്. മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, ഗ്ലാസ്‌ഗോ, കാര്‍ഡിഫ്, ബ്രിസ്‌റ്റോള്‍, ന്യൂകാസ്സില്‍, ഷെഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജോര്‍ജ് യാത്ര ചെയ്യുന്നത്. ലണ്ടന്‍ മുതല്‍ ഗ്ലാസ്‌ഗോ വരെ 10 ഓളം പ്രധാന സിറ്റികളിലായി ഈമാസം 30 വരെ അദ്ദേഹം വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.

PC2

ചാനല്‍ ചര്‍ച്ചകളില്‍ ജോര്‍ജ് ഇല്ലാത്തതുകൊണ്ട് ചാനല്‍ വയ്ക്കുന്നില്ലെന്നാണ് ചില വിരുതന്മാര്‍ പറയുന്നത്. ഇനി തിരിച്ചുവരുന്ന തിയതി പറയണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ്അതേസമയം ബ്രിട്ടനിലെ വിവിധ വേദികളില്‍ പിസിക്കു രാജകീയ സ്വീകരണമാണ് ലഭിക്കുന്നത്. ഓരോ വേദിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ കാണാനെത്തുന്നത്.

Related posts