കോട്ടയം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക് പോര് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നു കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ്.
വാഴ്സിറ്റി നിയമനത്തില്‍ മുഖ്യമന്ത്രി അവിഹിതമായി ഇടപെട്ടു തന്നെ നിര്‍ബന്ധിച്ചു എന്നു കത്തുകള്‍ ഹാജരാക്കി ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നു.
ഇതിനെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരുടെയും മോശമായ പരാമര്‍ശങ്ങളും നിലവിട്ടു. ഗവര്‍ണര്‍-പിണറായി ബന്ധം ഊഷ്മളമായിരുന്നതു കൊണ്ടാണോ ലാവ്ലിന് കേസ് ഇപ്പോഴും വിചാരണയ്ക്കു വരാത്തതെന്നും ജോർജ് ചോദിച്ചു.
ബിജെപി- സിപിഎം ബന്ധത്തിലെ ഇടനിലക്കാരനാണോ ഗവര്‍ണര്‍ എന്നും സംശയിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രസക്തി കുറച്ചു കാട്ടാനാണോ ഈ വിവാദങ്ങളെന്നു സംശയമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.