രാഷ്ട്രീയ കേരളത്തില്‍, വോട്ടര്‍മാരുടെയിടയില്‍, സ്വന്തം മണ്ഡലത്തില്‍ പോലും അത്ര നല്ല സമയമല്ല പൂഞ്ഞാര്‍ എംഎല്‍എ ശ്രീ പി.സി. ജോര്‍ജിന് എന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ, ഏതാനും നാളുകള്‍ക്കുള്ളില്‍ ബിജെപിയുമായും യുഡിഎഫുമായും എല്ലാം സഖ്യത്തിനും സൗഹൃദത്തിനും ശ്രമിച്ച പി.സി. ജോര്‍ജിന്റെ നടപടികളെ നാട്ടുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കുപോലും അത്ര ബോധിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
അതിന് തെളിവാകുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പി.സി. ജോര്‍ജിന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നുപോലും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചേന്നാട്ട് കവലയില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഈരാറ്റുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നാട്ടുകാര്‍ അദ്ദേഹത്തെ കൂവി എതിരേറ്റത്.
എംഎല്‍എ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ കൂവല്‍ ആരംഭിച്ചു. എന്നാല്‍ തെറിയ്ക്കുത്തരം മുറിപ്പത്തല് എന്ന രീതിയിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഈ കവലയില്‍ ജനച്ച് വളര്ന്നവന് തന്നെയാണ് ഞാനും. നിന്റെയൊന്നും കൂവല്‍ കേട്ട് പേടിച്ചോടുന്നവനല്ല ഞാന്‍. നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണെങ്കില്‍ ഞാനും ചന്തയാ.. എന്നിങ്ങനെ പറഞ്ഞ്, മത്സരം ഉദ്ഘാടനം ചെയ്തതായി അറിയിച്ച് അതിവേഗം സ്ഥലം കാലിയാക്കുകയാണ് എംഎല്‍എ പിന്നീട് ചെയ്തത്. ഏതായാലും എംഎല്‍എയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.