തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കുശേഷം പൂഞ്ഞാര്‍ എംഎൽഎ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എൻഡിഎയിലേക്ക്. ഇന്ന് പത്തനംതിട്ടയിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജോർജ് പറഞ്ഞു.
കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ടാണ് ജനപക്ഷം പാർട്ടി എൻഡിഎയ്ക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എൻഡിഎയുടെ ഭാഗമാകാന്‍ ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ യുഡിഎഫ് പ്രവേശനത്തിനായി ജോർജ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പില്‍ അതു സാധ്യമായില്ല. ശബരിമല വിഷയത്തിലും ബിജെപിക്ക് ജോർജ് പിന്തുണ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി എംഎല്‍എയായ ഒ. രാജഗോപാലിനൊപ്പം നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചു.