കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരേ ഇനി വിമർശനം നടത്തില്ലെന്ന് പി.സി. ജോർജ് എംഎൽഎ. യുഡിഎഫിൽ പ്രവേശനം ലഭിക്കാതിരുന്നപ്പോൾ ഉണ്ടായ അരിശത്തിനാണ് ഉമ്മൻ ചാണ്ടിയെ വിമർശിച്ച് രംഗത്തെത്തിയത്.
പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നി. ഇനി അദ്ദേഹത്തെ അപമാനിക്കില്ലെന്നും ജോർജ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ യുഡിഎഫിലേക്കുള്ള മുന്നണി പ്രവേശനം തടഞ്ഞതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ട്. ചെന്നിത്തല അത്ര ശരിയൊന്നുമല്ലെന്നും ജോർജ് വിമർശനം നടത്തി.
സംസ്ഥാനത്ത് ഇത്തവണ തൂക്ക്സഭ വരും. പൂഞ്ഞാറിന്റെ ശക്തി സർക്കാർ രൂപീകരിക്കുമ്പോൾ അറിയാം. ബിജെപി നിർണായക ശക്തിയാകും. അവർ അഞ്ചു സീറ്റ് നേടുമെന്നും ജോർജ് പറഞ്ഞു.