കോട്ടയം: എഡിഎം നവീന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്ത്രീസമൂഹത്തിന് അപമാനമെന്ന് പി.സി. ജോര്‍ജ്. ദിവ്യയെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ പോലീസ് തയാറായിട്ടില്ല. ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന് മാന്യതയില്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വഖഫ് നിയമത്തില്‍ 1995ലും 2013ലും ഭേദഗതികള്‍ വരുത്തിയ കോണ്‍ഗ്രസ് അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോര്‍ഡിന് നല്‍കിയത്. നിയമത്തിലൂടെ വഖഫ് ഭൂമിയാണെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടായാല്‍ ആ സ്ഥലം വഖഫ് ഭൂമിയായി മാറുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്നു പുറത്ത് വരുന്നവരെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന്റെ നെറികേടിന്റെ ഫലമായാണ്. കേരള കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി വിജയിക്കും. കെ. കരുണാകരന്റെ കുടുംബത്തെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും വോട്ട് ചെയ്യില്ല.
രാഹുലിന് പകരം പാലക്കാട് കെ. മുരളീധരനെ സ്ഥാനാര്ഥിയാക്കുന്നതായിരുന്നു ന്യായം. ഇരട്ടത്താപ്പും ഗ്രൂപ്പുകളിയും കോണ്‍ഗ്രസിന്റെ അന്ത്യത്തിലേക്ക് എത്തിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.