ആലക്കോട്: റബർ കൃഷി സമീപകാലത്തെങ്ങും ലാഭത്തിലാകുമെന്ന് കരുതുന്നില്ലെന്നും കർഷകർ പാരമ്പര്യേതര വിളകളുടെ സാധ്യതകൾ പരീക്ഷിക്കാൻ തയാറാകണമെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ആലക്കോട്ട് ഇരിക്കൂർ മണ്ഡലം കൺവൻഷനും മാത്യു ചിറവയൽ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് സുരക്ഷിത വിളയായി അറിയപ്പെട്ടിരുന്ന റബർ കൃഷി ഇപ്പോൾ വമ്പൻ നഷ്ടമാണ് വരുത്തുന്നത്. ആദ്യത്തെ പത്ത് കൊല്ലം അധ്വാനവും പണവും മുടക്കിയാൽ നാമമാത്രമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. എന്നാൽ, റബർ കൃഷിക്കു പകരം തേക്ക് നട്ടുപിടിപ്പിച്ചാൽ അതേ കാലയളവുകൊണ്ട് പലമടങ്ങ് ലാഭം ഉണ്ടാക്കാൻ കഴിയും.
ഏതാനും വർഷം പഴക്കമുള്ള റബ്ബർത്തൈകൾ വെട്ടിമാറ്റി പകരം കാട്ടുകടുക്ക കൃഷി ചെയ്തെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ട്രഷറർ പ്രഫ.സെബാസ്റ്റ്യൻ ,ജോസഫ്,എന്നിവർ സംസാരിച്ചു.