ഇ​​​ത്ത​​​വ​​​ണ​​​യും മാ​​​ണി സി.​​​ കാ​​​പ്പ​​​നെ പി​​​ന്തു​​​ണ​​​യ്ക്കും! മാ​​ണി സി.​​ കാ​​പ്പ​​ന്‍റെ വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ൽ ത​​ന്‍റെ ക​​ര​​വുമെന്നു ​​പി.​​സി.​​ ജോ​​ർ​​ജ്

തൊ​​​ടു​​​പു​​​ഴ: പാ​​​ലാ​​​യി​​​ൽ മാ​​​ണി സി.​​​കാ​​​പ്പ​​​ൻ വി​​​ജ​​​യി​​​ച്ച​​​ത് ത​​​ന്‍റെ കൂ​​​ടി ശ്ര​​​മ​​​ഫ​​​ല​​​മാ​​​യാ​​​ണെ​​​ന്ന് പി.​​​സി.​​​ ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. ​​ ഇ​​​ത്ത​​​വ​​​ണ​​​യും മാ​​​ണി സി.​​​ കാ​​​പ്പ​​​നെ പി​​​ന്തു​​​ണ​​​യ്ക്കും.​​​

അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.​​​ മ​​​ൽ​​​സ​​​രി​​​ച്ചാ​​​ൽ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള എ​​​ല്ലാ ശ്ര​​​മ​​​വും തു​​​ട​​​ർ​​​ന്നും ന​​​ട​​​ത്തും. ​​​യു​​​ഡി​​​എ​​​ഫു​​​മാ​​​യി യാ​​​തൊ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. ​​​

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പൂ​​​ഞ്ഞാ​​​റി​​​ൽ ത​​​ന്നെ താ​​​ൻ മ​​​ൽ​​​സ​​​രി​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ർ​​​ക്കും സം​​​ശ​​​യം വേ​​​ണ്ട. ആ​​​രു​​​ടെ​​​യും വോ​​​ട്ട് സ്വീ​​​ക​​​രി​​​ക്കും.

35,000 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ത​​​നി​​​ക്ക് ഉ​​​റ​​​പ്പാ​​​ണ്.​​​ ഷോ​​​ണ്‍ ജോ​​​ർ​​​ജ് ഇ​​​ത്ത​​​വ​​​ണ മ​​​ൽ​​​സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​കി​​​ല്ല.​​​ പാ​​​ർ​​​ട്ടി എ​​​ത്ര​​​സീ​​​റ്റി​​​ൽ മ​​​ൽ​​​സ​​​രി​​​ക്കു​​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് നേ​​​തൃ​​​യോ​​​ഗം ചേ​​​ർ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കും.​​​

ക​​​ർ​​​ഷ​​​ക​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്പോ​​​ൾ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​ണെ​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts

Leave a Comment