പ്രതിപക്ഷത്തുള്ള ഒരു എംഎല്‍എയ്ക്കു തീവ്രവാദബന്ധമുണ്ടെന്നു പി.സി.ജോര്‍ജ് എംഎല്‍എ. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതു പൂര്‍ണമായും ശരിയാണ്. മുഖ്യമന്ത്രി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കൊണ്ടു പ്രതിപക്ഷം അതു പറയിച്ചതാണ്.
തീവ്രവാദ ബന്ധമുള്ള എംഎല്‍എയുടെ പേര് അവസരം കിട്ടുമ്പോള്‍ താന്‍ തന്നെ പറയും. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തിയതു ശരിയായില്ലെന്നും പോലീസ് ഭരണം ഒഴിച്ചാല്‍ പിണറായി വിജയന്റെ ഭരണത്തിനു പാസ്മാര്‍ക്കു നല്‍കുന്നുവെന്നും ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.എം. മാണി യുഡിഎഫിലേയ്ക്കു തിരിച്ചെത്തുന്നതോടെ ആ മുന്നണി കൂടുതല്‍ തകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.