പത്തനംതിട്ട: പി.സി. ജോർജിന്റെ തട്ടകമായ പൂഞ്ഞാറിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് പൂഞ്ഞാർ എംഎൽഎയായ പി.സി. ജോർജ് എൻഡിഎയിൽ ചേരുന്നത്. പൂഞ്ഞാറിൽ വെറും 5000 വോട്ടു മാത്രമാണ് സുരേന്ദ്രനു നേടാൻ കഴിഞ്ഞത്.
പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് മുന്നിൽ. ആന്റോയ്ക്ക് ഇപ്പോൾ പതിനായിരത്തിനടുത്ത് ലീഡുണ്ട്. എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജാണ് രണ്ടാം സ്ഥാനത്ത്.