കോട്ടയം: നടിക്കെതിരേ മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നു പി.സി. ജോർജ് എംഎൽഎ. നടിക്കെതിരായ മോശം പരാമർശം നടത്തിയതിന്റെ പേരിൽ പി.സി. ജോർജ് എംഎൽഎക്കെതിരേ കേസെടുക്കണമെന്നു വനിത കമ്മീഷൻ നിർദേശം നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു അദേഹം. കേസെടുക്കണമെന്നു പറയാൻ വനിതാ കമ്മീഷനു അധികാരമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണു വനിതാ കമ്മീഷൻ പലകാര്യങ്ങളിലും ഇടപെടുന്നതെന്നും സമാനമായ രീതിയിൽ തന്നെ തിരിച്ചും ഇടപെടുമെന്നും പി.സി. ജോർജ് എംഎൽഎ രാഷ്ട്രദീപികയോടു പറഞ്ഞു.
മോശം പരാമർശം നടത്തിയിട്ടില്ല..! നടിക്കെതിരേ മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ല ; രാഷ്ട്രീയ ലക്ഷ്യത്തോടെയാണു വനിതാ കമ്മീഷൻ പലകാര്യങ്ങളിലും ഇടപെടുന്നതെന്ന് പി.സി. ജോർജ്
