തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ പ്രസ്താവന നടത്തിയ പി.സി.ജോർജ് മാപ്പ് പറയണമെന്നു പാളയം ഇമാം വി.പി.സുഹൈബ് മൗലവി.
നാടിന്റെ ഒരുമയെ തകർക്കാൻ ആർക്കും കഴിയില്ല. വർഗീയ പ്രസ്താവനകൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
മതേതരത്വം തകർത്തു കലാപത്തിനു ശ്രമിച്ചാൽ അതിനെ നേരിടണം. ആറ്റുകാൽ പൊങ്കാലക്കാലത്തു പാളയം മോസ്കിന്റെ പരിസരം വിട്ടുകൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ അദ്വൈതാശ്രമത്തിൽ ഈദ്ഗാഹ് നടത്താറുണ്ട്.
ഇതൊക്കെ മതേതരത്വത്തിന്റെ സുന്ദര കാഴ്ചകളാണ്. മതേതരത്വത്തെ തകർക്കുന്ന പ്രസ്താവനക ളാണ് ജോർജ് നടത്തിയതെന്നും ഇമാം ആരോപിച്ചു.