കോട്ടയം: നടിയെ അക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിന്റെ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി.ജോര്‍ജ്.
കേസ് പുനരന്വേഷിക്കണമെന്നും സത്യം താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
ദിലീപ് കേസ് പുനരന്വേഷണം വേണം. ഡിഐജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്.
പോലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസെന്ന് വ്യക്തമായിരിക്കുന്നുവെന്നും പി.സി. ജോർജ് പറയുന്നു.
പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റുചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം.
ദിലീപ് കേസിന്റെ സത്യാവസ്ഥ താന്‍ പറഞ്ഞപ്പോള്‍ എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാന്‍ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു.
ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍- പി.സി.ജോര്‍ജ് കുറിപ്പില്‍ പറയുന്നു.