പതിവുപോലെ പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ബഹളം.
എന്നാല്‍ ഇത്തവണ നിയമസഭാ സമ്മേളനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് മറ്റ് രണ്ട് പേരാണ്. പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജും ബിജെപി അംഗം ഒ.രാജഗോപാലുമാണത്. കറുത്ത വേഷം ധരിച്ചാണ് ഇരുവരും നിയമസഭയിലെത്തിയത്. ശബരിമല ഭക്തര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി അവര്‍ അറിയിച്ചത്.
ശബരിമല പ്രശ്നത്തില്‍ ബിജെപിയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം പിസി ജോര്‍ജ് അറിയിച്ചിരുന്നു. അതിന് തെളിവാകുന്നതാണ് സഭാ സമ്മേളനത്തിന് എത്തിയപ്പോഴുള്ള വേഷവിധാനത്തിലെ ഇരുവരുടെയും ഐക്യവും.