കോട്ടയം: സഹകരണ ബാങ്കുകള്‍ പണമിടപാടു നടത്തുന്നു, എന്നത് കണക്കിലെടുത്ത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് അത്തരം ബാങ്കുകളുടെ പദവി ഉയര്‍ത്തണമെന്നും വേണ്ടിവന്നാല്‍ അതിനുവേണ്ട നിയമനിര്‍മാണം നടത്തണമെന്നും കേരള കോണ്‍ഗ്രസ് ചെര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്.
ഈ ആവശ്യം കേന്ദ്രത്തിനു മുന്നില്‍ കേരളം ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ തോമസ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കിനെ ആശ്രയിക്കുന്നവരില്‍ ഏറെയ പങ്കും സാധാരണക്കാരാണ്. അവര്‍ക്കു നീതി ലഭിക്കണം. ഇപ്പോള്‍ െ്രെപമറി സഹകരണ ബാങ്കിന്മേല് റിസര്‍വ് ബാങ്കിന് നിയന്ത്രണമില്ലാത്തത് മുതലാക്കി പല കള്ളപ്പണക്കാരുടെയും ചൂഷണത്തിന് ഇത്തരം ബാങ്കുകള്‍ വിധേയമാകുന്നുണ്ട്.
ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം രാഷ്ട്രീയ ലാഭമുണ്ടാക്കാമോ എന്ന ശ്രമത്തിലാണ് യുഡിഎഫും എല്‍ഡിഎഫും നിര്‍ഭാഗ്യവശാല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും തോമസ് പറഞ്ഞു.